കോൽക്കത്ത: ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരായ വിജയാഘോഷത്തിൽ സഞ്ജു സാംസണെതിരെ ഐസിസി നടപടിവന്നേക്കും. കോൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിനുശേഷം സഞ്ജു ഹെൽമെറ്റും ബാറ്റും നിലത്തേക്ക് വലിച്ചെറിഞ്ഞിരുന്നു.
ഇതിൽ ഹെൽമറ്റ് എറിഞ്ഞതാണ് ഐസിസി നിയമപ്രകാരം നടപടിക്ക് കാരണമായേക്കാവുന്നത്. ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരം ക്രിക്കറ്റ് ഉപകരണങ്ങൾ ദുരുപയോഗം ചെയ്യുന്നത് കുറ്റകരമാണ്. ദേഷ്യം കൊണ്ടോ അമിതാവേശം കൊണ്ടോ ഹെൽമറ്റ്, ബാറ്റ്, സ്റ്റംപ് എന്നിവ എറിയുന്നതും ഇതിൽ ഉൾപ്പെടും.
സഞ്ജുവിന്റെ പ്രവർത്തി ഒരു ലെവൽ ഒന്ന് കുറ്റമായി കണക്കാക്കും. ഇതിന് മാച്ച് ഫീയുടെ 50 ശതമാനം വരെ പിഴയും ഒന്നോ രണ്ടോ ഡിമെറിറ്റ് പോയിന്റുകളാണ് സാധാരണ ലഭിക്കാറുള്ളത്. എന്നാൽ ലെവൽ ഒന്ന് കുറ്റത്തിന് മാത്രമായി സാധാരണ മത്സരവിലേക്ക് ഏർപ്പെടുത്തില്ല.